കത്തോലിക്കാ സർവ്വകലാശാല സമ്മർദ്ദത്തിൽ
മെയ് 13-ന്, പോളിഷ് പരിസ്ഥിതി മന്ത്രാലയവും തോറൂണ്യലുള്ള സാമൂഹ്യ-മാധ്യമ-സാംസ്കാരിക സർവ്വകലാശാലയും ചേർന്ന് ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതിൽ "മനുഷ്യരുടെ മൃഗവത്ക്കരണത്തിന്റെയും മൃഗങ്ങളുടെയും മരങ്ങളുടെയും മനുഷ്യവത്ക്കരണത്തിന്റെയും പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങളുടെ താത്വികമായ അവലോകനം" എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.
പരിസ്ഥിതിസംരക്ഷണ പ്രസ്ഥാനങ്ങളുടെ മൂർത്തീഭാവം, നിരീശ്വരപരവും മതനിഷേധപരവുമാണെന്നും അത് നവമാർക്സിസസത്തിൽ വേരൂന്നിയതാണെന്നും, ദൈവമാണ് സൃഷ്ടാവ് എന്നതിനോട് വിയോജിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്നാൽ ഫാ. ഗുസ്സിന്റെ വാദങ്ങളെ, പോളണ്ടിലെ വാണിജ്യമാധ്യമങ്ങൾ (ഏറിയ പങ്കും ജർമ്മനിയുടെ കീഴിലുള്ളതാണ്) യുക്തിഹീനമായ മറുപടി നൽകിയാണ് പ്രതികരിച്ചത്. ഉടനടി ലുബ്‌ളിനിലെ കത്തോലിക്കാ സർവ്വകലാശാല തങ്ങളുടെ പ്രൊഫസ്സറുമായുള്ള ബന്ധം വേർപെടുത്തി. ഫാ. ഗുസ്സിന്റെ പ്രസ്താവനകൾ "സർവ്വകലാശാലയുടെ നല്ലനടത്തിപ്പിനെ ദോഷകരമായി ബാധിച്ചെന്ന്" സർവ്വകലാശാലയുടെ മാധ്യമമേധാവി ലിദിയ എസ്കുവ പറഞ്ഞു.
തന്റെ വാദങ്ങളിലൂടെ "വേദനിപ്പിച്ച" എല്ലാവരോടും ഫാ. ഗുസ്സ് മാപ്പ് പറയണമെന്ന് സർവ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.
ചിത്രം: Tadeusz Guz, © EpiskopatNews, CC BY-NC-SA, #newsHqvugjdldu